ഞായറാഴ്‌ച, മാർച്ച് 18, 2012

കുടിവെള്ള വിതരണം - വീഡിയോ



നാഗലശ്ശേരി പഞ്ചായത്തിലെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിയ്ക്കുന്നതിന് ജനകീയപദ്ധതി ആരംഭിച്ചു. കൂറ്റനാട്ടെ ഒരു പ്രധാന സന്നദ്ധ സംഘടനയായ ജനകീയ കമ്മറ്റിയാണ് ഇത് നടപ്പാക്കുന്നത്...


തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

നമ്മുടെ മാവ് കായ്ച്ചു



                             




വഴിയോര തണല്‍ പദ്ധതിയുടെ ഭാഗമായി 2009 ല്‍ കൂറ്റനാട്ടെ റോഡരുകില്‍ നട്ട മാവ് കായ്ച്ചിരിയ്ക്കുന്നു

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

വനമിത്ര അവാര്‍ഡ് കല്ലൂര്‍ ബാലന്



പാലക്കാട് ജില്ലയിലെ മികച്ച വൃക്ഷ സംരക്ഷകനുള്ള 2011 ലെ വനമിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പില്‍ എം എല്‍ എ യും അവാര്‍ഡ് ജേതാവ്  കല്ലൂര്‍ ബാലനും സംസാരിയ്ക്കുന്നു

ഞായറാഴ്‌ച, ജനുവരി 29, 2012

കൊയ്ത്ത് പരിശീലനം

കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ ജൈവകൃഷി നെല്‍വയലില്‍ കൊയ്ത്ത് പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍




വ്യാഴാഴ്‌ച, ജനുവരി 26, 2012

കുട്ടികൃഷിക്കാര്‍

പ്രകൃതിയും സമൂഹവുമാണ് ഏറ്റവും വലിയ പാഠപുസ്തകം , എന്ന തിരിച്ചറിവില്‍ നിന്നും ഒരു പറ്റം സ്കൂള്‍ കുട്ടികള്‍ നെല്‍വയലില്‍ പണിക്കെത്തിയിരിയ്ക്കുന്നു.... കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ ജൈവ നെല്‍കൃഷിവയലില്‍ ചാത്തന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ നെല്‍ക്കറ്റയുമായി നീങ്ങുന്നു...

കൃഷിത്തറവാട്


കൂറ്റനാട് , കോമംഗലം , മങ്ങാട്ട് ഉണ്ണിയേട്ടന്റെ വീട്ടില്‍ നിന്നുള്ള കാഴ്ച.... ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് നടത്തിയ 15 ഏക്കര്‍ ജൈവ നെല്‍കൃഷിയില്‍ നിന്നുള്ള നെല്ല് മെതിയ്ക്കുന്നു. 

കാര്‍ഷിക സമ്പന്നതയെക്കാള്‍ മികച്ച സമ്പന്നത വേറെ ഏതുണ്ട്....
ഉണ്ണിയേട്ടന്‍ ( മൊബൈല്‍ - 9846202711 )

ചൊവ്വാഴ്ച, ജനുവരി 10, 2012

തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

തുലാക്കണ്ണന്‍


  • തുലാമാസത്തില്‍ മഴ പെയ്യുന്നതിന്റെ തിമര്‍പ്പില്‍ തോടുകളിലൂടെ സഞ്ചരിയ്ക്കുന്ന കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനുകളെ പിടികൂടാനുള്ള കെണി. മുന്നില്‍ തടസ്സം കാണുമ്പോള്‍ എടുത്തുചാടുന്ന കണ്ണന്‍ വലയില്‍ കുടുങ്ങുന്നു
  •