ഞായറാഴ്‌ച, ജനുവരി 29, 2012

കൊയ്ത്ത് പരിശീലനം

കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ ജൈവകൃഷി നെല്‍വയലില്‍ കൊയ്ത്ത് പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍




വ്യാഴാഴ്‌ച, ജനുവരി 26, 2012

കുട്ടികൃഷിക്കാര്‍

പ്രകൃതിയും സമൂഹവുമാണ് ഏറ്റവും വലിയ പാഠപുസ്തകം , എന്ന തിരിച്ചറിവില്‍ നിന്നും ഒരു പറ്റം സ്കൂള്‍ കുട്ടികള്‍ നെല്‍വയലില്‍ പണിക്കെത്തിയിരിയ്ക്കുന്നു.... കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റിന്റെ ജൈവ നെല്‍കൃഷിവയലില്‍ ചാത്തന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ നെല്‍ക്കറ്റയുമായി നീങ്ങുന്നു...

കൃഷിത്തറവാട്


കൂറ്റനാട് , കോമംഗലം , മങ്ങാട്ട് ഉണ്ണിയേട്ടന്റെ വീട്ടില്‍ നിന്നുള്ള കാഴ്ച.... ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് നടത്തിയ 15 ഏക്കര്‍ ജൈവ നെല്‍കൃഷിയില്‍ നിന്നുള്ള നെല്ല് മെതിയ്ക്കുന്നു. 

കാര്‍ഷിക സമ്പന്നതയെക്കാള്‍ മികച്ച സമ്പന്നത വേറെ ഏതുണ്ട്....
ഉണ്ണിയേട്ടന്‍ ( മൊബൈല്‍ - 9846202711 )

ചൊവ്വാഴ്ച, ജനുവരി 10, 2012

തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

തുലാക്കണ്ണന്‍


  • തുലാമാസത്തില്‍ മഴ പെയ്യുന്നതിന്റെ തിമര്‍പ്പില്‍ തോടുകളിലൂടെ സഞ്ചരിയ്ക്കുന്ന കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനുകളെ പിടികൂടാനുള്ള കെണി. മുന്നില്‍ തടസ്സം കാണുമ്പോള്‍ എടുത്തുചാടുന്ന കണ്ണന്‍ വലയില്‍ കുടുങ്ങുന്നു
  •  


ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

പേത്തിത്തേക്ക് വീഡിയോ

വാവനൂര്‍ പാടശേഖരത്തില്‍ പേത്തി എന്ന നാടന്‍ ജലസേചന സംവിധാനം ഉപയോഗിയ്ക്കുന്ന ചെട്ടിയാരത്ത്കൃഷ്ണന്‍കുട്ടി എന്ന കൃഷിക്കാരനെ കാണൂ...




യന്ത്രനടല്‍



വാവനൂര്‍ പാടശേഖരത്തില്‍ നടന്ന നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടല്‍ കാണൂ...